മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന കോവിഡ് വാക്‌സിനുമായി ചൈന

ബീജിങ്: കൊവിഡ് വൈറസിനെതിരെ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സനുമായി ചൈന. മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിന്‍ പരീക്ഷണത്തിന് ആദ്യമായാണ് ചൈന അനുമതി നല്‍കുന്നത്. നവംബറോടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സിയാമെന്‍ സര്‍വകലാശാല, ഹോങ്കോങ് സര്‍വകലാശാല, ബെയ്ജിങ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവര്‍ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ നൂറ് പേരിലാണ് പരീക്ഷണം. മൂക്കിലൂടെയുള്ള വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് കോവിഡില്‍ നിന്നും ഇന്‍ഫഌവെന്‍സ വൈറസുകളായ എച്ച്1 എന്‍1, എച്ച്3 എന്‍2, ബി എന്നീ വൈറസുകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ സാധിക്കുമെന്നാണ് ഹോങ്കോങ് സര്‍വകലാശാല പറയുന്നത്. ശ്വാസകോശത്തിലെ പ്രതിരോധ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതാണ് വാക്‌സിന്‍ എന്ന് ഹോങ്കോങ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. കോവിഡിനെതിരെ പലതരം വാക്‌സിനുകള്‍ നിര്‍മിക്കാനുള്ള പരീക്ഷണത്തിലാണ് ചൈന. ഇന്‍ ആക്ടിവേറ്റഡ് വാക്‌സിന്‍ ആദ്യം മാര്‍ക്കറ്റില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

KCN

more recommended stories