ഓൺലൈനായി ഇന്റർവ്യൂ അറ്റൻഡ് ചെയ്യുമ്പോൾ ഇവ ശ്രദ്ധിച്ചേ മതിയാകൂ

കോവിഡ് രോഗഭീതി തുടരുന്ന പശ്ചാത്തലത്തിൽ മിക്ക കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ ഇന്റർവ്യൂ ഘട്ടം വിഡിയോ കോൺഫെറൻസിങ് വഴിയാണ് നടത്തുന്നത്. പുതിയ രീതിയായതിനാൽ ഓൺലൈനായി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പലരും പേടിക്കാറുമുണ്ട്. എന്നാൽ ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നിങ്ങളുടെ പെർഫോമൻസ് വർധിപ്പിച്ചേക്കും.

കരിയർ സ്പെഷ്യലിസ്റ് സ്‌മൃതി ഗുപ്ത ഓൺലൈൻ മാധ്യമമായ ലിങ്ക്ഡ് ഇനിൽ പങ്കു വെച്ച 10 പോയിന്റുകൾ ഇവയാണ്.
1 .നിരവധി തട്ടിപ്പു കമ്പനികൾ കോവിഡ് കാലത്ത് സജീവമാണ്. ഇന്റർവ്യൂ നടത്തുന്ന കമ്പനിയുടെ വിശ്വാസ്യത പൂർണമായും ഉറപ്പു വരുത്തുക. സംശയകരമായ ലിങ്കുകൾ തുറക്കരുത്.സ്കൈപ്പ്, ഗൂഗിൾ മീറ്റ്, പാസ്സ്‌കോഡോഡു കൂടിയ സൂം മീറ്റിങ് തുടങ്ങി വിശ്വാസ്യതയുള്ള പ്ലാറ്റുഫോമുകൾ വഴി മാത്രം മീറ്റിംഗ് അറ്റൻഡ് ചെയ്യുക. സ്ക്രീൻ റെക്കോർഡിങ് ചെയ്യാൻ അനുവദിക്കരുത്.

2 .ശക്തവും സ്ഥിരതയുള്ളതുമായ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുക. അതേ ശ്രോതസ്സ് മറ്റ് ഡിവൈസുകൾ ഉപയോഗിക്കുന്നുല്ലെന്ന് ഉറപ്പു വരുത്തുക.

3 . നിശ്ശബവും സ്വകാര്യതയുള്ളതും വെളിച്ചമുള്ളതുമായ മുറി തിരഞ്ഞെടുക്കുക. ബാഹ്യ തടസങ്ങൾ ഉണ്ടാവില്ലെന്ന് ഇന്റർവ്യൂ തുടങ്ങുന്നതിനു മുമ്പേ ഉറപ്പു വരുത്തുക.

4 . ഉപയോഗിക്കുന്ന സിസ്റ്റത്തിലെ ഓഡിയോ വിഡീയോ സങ്കേതങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക. ആവശ്യമെങ്കിൽ സ്പീക്കർ, വെബ്ക്യാം, മൈക്ക് തുടങ്ങിയവ ഘടിപ്പിക്കുക.

5 . ഇന്റർവ്യൂ ആരംഭിക്കുമ്പോൾ മറ്റ് ബ്രൌസർ പോലുള്ള മറ്റ് വിൻഡോകൾ ക്ലൊസ് ചെയ്യുക. വെബ് ക്യാമിൽ തെളിയുന്ന നിങ്ങളുടെ രൂപം മാന്യമാണെന്ന് ഉറപ്പുവരുത്തുക .

6 . പ്രൊഫഷണൽ വസ്ത്രം ധരിക്കുക. കടുത്ത നിറങ്ങൾ ഒഴിവാക്കുക.

7. ഇന്റർവ്യൂ സമയത്ത് കയ്യിൽ പെന, നോട്ട്ബുക്ക്, റെസ്യുമെ കോപ്പി എന്നിവ കരുതുക.

8 . ഇന്റർവ്യൂവർ സംസാരിക്കുമ്പോൾ തലയാട്ടിയും ചിരിച്ചുകൊണ്ടും പങ്കാളിത്തം ഉറപ്പുവരുത്തുക. ആവശ്യമെങ്കിൽ സംസാരിക്കുമ്പോൾ ആംഗ്യങ്ങൾ ഉപയോഗിക്കുക.

9 . ഫോൺ സൈലന്റ് മോഡിൽ വയ്ക്കുക. ഇന്റർവ്യൂ സമയത്ത് ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

10 . ഉപയോഗിക്കുന്ന ഇയർഫോണിന്റെ ക്വാളിറ്റി ഉറപ്പുവരുത്തുക. നോയ്‌സ് കാൻസലേഷൻ സംവിധാനമുള്ള ഇയർഫോണോ ഹെഡ്‌ഫോണോ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

KCN

more recommended stories