ഇനി പരീക്ഷണ നാളുകള്‍; യു.എ.ഇയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചു

യു.എ.ഇയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അടിയന്തര സാഹചര്യത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചൈനയുടെ സിനോഫാം വാക്‌സിന്റെ പരീക്ഷണം അബൂദബിയില്‍ വിജയകരമാണ് എന്ന് കണ്ടതിന്റെ പശ്ചാത്തലത്തിനാണ് നടപടി.യു.എ .ഇ ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയ കാര്യം പ്രഖ്യാപിച്ചത്. കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നിയമവിധേയമായി വാക്‌സിന്‍ നല്‍കാം. ജൂലൈ 16 മുതല്‍ അബൂദബിയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം തുടരുകയാണ്.

KCN

more recommended stories