കോവിഡ് മുക്തനായി റോബര്‍ട്ട് പാറ്റിന്‍സണ്‍; ബാറ്റ്മാന്‍ ചിത്രീകരണം പുനരാരംഭിച്ചു

കോവിഡ് ബാധിച്ച ഹോളിവുഡ് താരം രോഗമുക്തനായി തിരിച്ചെത്തി. പാറ്റിന്‍സണിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദി ബാറ്റ്മാന്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരുന്നു.പാറ്റിന്‍സണിന്റെ മടങ്ങിവരവോടെ രണ്ടാഴ്ച്ചക്ക് ശേഷം സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. കോവിഡിനെ തുടര്‍ന്ന് ചുരുങ്ങിയ സംഘമായാണ് സിനിമാ ചിത്രീകരണങ്ങള്‍ നടക്കുന്നത്.
മാറ്റ് റീവിസ് സംവിധാനം ചെയ്യുന്ന ബാറ്റ്മാന്റെ ചിത്രീകരണം പുനരാരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാന താരമായ പാറ്റിന്‍സണിന് കോവിഡ് ബാധിച്ചത്. കോവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ ലോക്കേഷനുകളും നിരവധി തവണ മാറ്റിയിട്ടുണ്ട്. നേരത്തേ, 2021 ജൂണില്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡിനെ തുടര്‍ന്ന് ഒക്ടോബറിലേക്ക് മാറ്റിവെച്ചിരുന്നു.
കോവിഡിനെ തുടര്‍ന്ന് നിശ്ചലമായ ഹോളിവുഡ് സിനിമാ വ്യവസായം അടുത്തിടെയാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. യൂണിവേഴ്‌സല്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ജുറാസിക് വേള്‍ഡ്, ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്നിവയുടെ ചിത്രീകരണവും പുനരാരംഭിച്ചിട്ടുണ്ട്. ടോം ക്രൂയിസ് നായകനാകുന്ന മിഷന്‍ ഇംപോസിബിളും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

KCN

more recommended stories