കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഇംഗ്ലണ്ട്; ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ പിഴ

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് 9.5 ലക്ഷം രൂപ (10000 പൗണ്ട്/12914 ഡോളര്‍)വരെ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏര്‍പ്പെടുത്തിയ പുതിയതും കൂടുതല്‍ കര്‍ശനവുമായ ചട്ടങ്ങളുടെ ഭാഗമായാണ് പിഴ പ്രഖ്യാപിച്ചത്. കോവിഡ് ബാധിച്ച ഒരാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണം. ഈ ചട്ടം ലംഘിക്കുന്നവരില്‍നിന്ന് 10,000 പൗണ്ട് വരെ പിഴ ഈടാക്കും. ആദ്യ കുറ്റം ചെയ്യുന്നവര്‍ക്ക് 1000 പൗണ്ട് പിഴ ഈടാക്കും. ആവര്‍ത്തിച്ച് കുറ്റം ചെയ്താല്‍ പിഴ 10,000 ആയി ഉയരും. ക്വാറന്റീനില്‍ കഴിയുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് 500 പൗണ്ട് അധിക ആനുകൂല്യം നല്‍കും. സെപ്റ്റംബര്‍ 28 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. രോഗ വ്യാപനം വിജയകരമായി ചെറുത്ത രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കേസുകള്‍ കുതിച്ചുയര്‍ന്നു, രാജ്യവ്യാപകമായി 392,845 ആയി. പോസിറ്റീവ് കേസുകളുടെ എണ്ണം പ്രതിദിനം 6,000 ആയി.

KCN

more recommended stories