വളണ്ടിയര്‍ക്ക് ആരോഗ്യപ്രശ്‌നം; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി വെച്ചു

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്ബനിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് അവസാന ഘട്ടത്തിലെത്തിയിട്ടും ഇത്തരത്തിലൊരു തീരുമാനമെടുക്കേണ്ടി വന്നത്.
പരീക്ഷണത്തിന്റെ ഭാഗമായ ഒരാളുടെ ആരോഗ്യം മേശമായതിനെ തുടര്‍ന്ന് മൂന്നാം ഘട്ട എന്‍സെംബിള്‍ പരീക്ഷണം ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു,’ കമ്പനി പ്രസ്താവനയില്‍ പറയുന്നു. ഒക്ടോബര്‍ മാസം ആദ്യമാണ് കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജേണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന കമ്പനി 60000 ആരോഗ്യ പ്രവര്‍ത്തകരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിച്ചിരിക്കുകയായിരുന്നു.
അഡ്മിനിസ്‌ട്രേഷന്‍ ( എഫ്.ഡി.എ) അംഗീകരിക്കുകയാണെങ്കില്‍ ഈ വര്‍ഷം തന്നെ വാക്‌സിന്‍ പുറത്തിറക്കാമെന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ചീഫ് സയന്റിഫിക് ഓഫീസറായ പോള്‍ സ്‌റ്റൊഫല്‍സ് മെയ് മാസത്തില്‍ എ.ബി.സി ന്യൂസിനോട് വ്യക്തമാക്കിയിരുന്നത്.

KCN

more recommended stories