തുര്‍ക്കിയിലും ഗ്രീസിലുമുണ്ടായ ഭൂചലനം: മരിച്ചവരുടെ എണ്ണം 22 ആയി

ഇസ്താംബൂള്‍: തുര്‍ക്കിയിലും ഗ്രീസിലുമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി.800 ഓളം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച വൈകിട്ടോടെ ഏഗന്‍ കടലിലുണ്ടായ ചലനം ദ്വീപായ സാമോസില്‍ ചെറിയ സുനാമിയും തുര്‍ക്കിയുടെ പടിഞ്ഞാന്‍ പട്ടണങ്ങളെ പ്രകമ്ബനം കൊള്ളിക്കുകയുമായിരുന്നു. സുനാമിയില്‍ തുര്‍ക്കിയുടെ തീരപ്രദേശങ്ങള്‍ നദികളായി മാറുകയും ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇസാമിര്‍ തീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെ 16 കിലോമീറ്റര്‍ ആഴത്തിലാണെന്ന് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

തുര്‍ക്കി നഗരമായ ഇസ്മിറില്‍ വെള്ളപ്പൊക്കമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. പലരും രക്ഷപ്പെടുന്നതിനായി പരിഭ്രാന്തരായി ഓടിനടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 20 കെട്ടിടങ്ങള്‍ തകര്‍ന്നതായി ഇസ്മിര്‍ മേയര്‍ ടങ്ക് സോയര്‍ സിഎന്‍എന്‍ തുര്‍ക്കിയോട് പറഞ്ഞു. ഏകദേശം 4,5 ദശലക്ഷം ആളുകള്‍ താമസിക്കുന്ന തുര്‍ക്കിയിലെ മൂന്നാമത്തെ വലിയ നഗരമാണിത്

KCN

more recommended stories