ഒടുവില്‍ പരാജയം അംഗീകരിച്ചു; അധികാര കൈമാറ്റത്തിന് ട്രംപ് വൈറ്റ്ഹൗസിന് നിര്‍ദേശം നല്‍കി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ഡോണള്‍ഡ് ട്രംപ്. ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ട്രംപ് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി. അധികാര കൈമാറ്റത്തിനായി ആവശ്യമുള്ള നടപടികള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയെന്ന് ട്രംപ് ട്വീറ്ററിലൂടെ അറിയിച്ചു. നടപടി ക്രമങ്ങള്‍ക്കായി ജോ ബൈഡന്റെ ഓഫീസിന് 63 ലക്ഷം രൂപ അനുവദിച്ചു. മിഷിഗണിലെ ഫലവും എതിരായതോടെയാണ് ട്രംപിന് മനംമാറ്റമുണ്ടായത്.

KCN

more recommended stories