ഡീഗോ മറഡോണ അന്തരിച്ചു

ലോക ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 60 വയസ്സായിരുന്നു അദ്ദേഹത്തിന്. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹത്തിന് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.

അര്‍ജന്‍റീനയില്‍നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 1986 ല്‍ അര്‍ജന്‍റീനക്ക്​ ലോകകപ്പ്​ നേടിക്കൊടുത്ത താരമാണ് അദ്ദേഹം​. ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സ് കീഴടക്കിയ താരം ഇനി ഓര്‍മ്മകളിലേക്ക്.

KCN

more recommended stories