ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ച് കെട്ടിടം പൊളിക്കല്‍, അബുദാബിയിലെ മിനാ പ്ലാസ കെട്ടിട സമുച്ചയം തകര്‍ന്നത് വെറും പത്തുസെക്കന്റില്‍

അബുദാബി: നിമിഷങ്ങള്‍കൊണ്ട് അബുദാബിയിലെ മിനാ പ്ലാസ കെട്ടിട സമുച്ചയം തകര്‍ത്തു. രാവിലെ ഒട്ടനവധി പേരെ സാക്ഷിയാക്കിയാണ് കെട്ടിടം തകര്‍ത്തത്. മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് മിനാ പ്ലാസ കെട്ടിടം തകര്‍ക്കുന്നത് കാണാന്‍ എത്തിയത്. ആധുനിക സാങ്കേതിക വിദ്യയിലൂടെ നിമിഷങ്ങള്‍ കൊണ്ട് കെട്ടിടം തകര്‍ക്കുന്ന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ നിരലധി പേരാണ് പകര്‍ത്തിയത്. ഈ രംഗങ്ങള്‍ പകര്‍ത്തിയവര്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ അത് പങ്കു വയ്ക്കുകയും ചെയ്തു. മൊഡേണ്‍ റിയല്‍ എസ്‌റ്റേറ്റ് എന്ന സംഘമായിരുന്നു കെട്ടിടം പൊളിക്കാന്‍ നേതൃത്വം നല്‍കിയത്. മിനാ പ്ലാസ പത്തു സെക്കന്‍ഡ് കൊണ്ട് പൊളിച്ചതിലൂടെ പുതിയ റെക്കോഡും സംഘം സ്വന്തമാക്കിയെന്ന് അബുദാബി മീഡിയ അറിയിച്ചു. 144 നിലകളിലായി 165 മീറ്റര്‍ ഉയരത്തിലുള്ള മിനാ പ്ലാസ പൊളിച്ചതിലൂടെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോഡാണ് സംഘം സ്വന്തമാക്കിയത്.

KCN

more recommended stories