ഒ.ഐ.ഒ.പി സാധാരണക്കാരന്റെ പ്രതീക്ഷ: അനൂപ് കീനേരി

കാസര്‍കോട്: അറുപത് വയസ് കഴിഞ്ഞ ഓരോ ഇന്ത്യന്‍ പൗരനും മാനദണ്ഡങ്ങളില്ലാതെ പത്തായിരം രൂപ പെന്‍ഷന്‍ നല്‍കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ (ഒ.ഐ.ഒ.പി) മൂവ്‌മെന്റ് സാധാരണക്കാരന്റെ പ്രതീക്ഷയായി മാറി കൊണ്ടിരിക്കുകയാണെന്ന് വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ സംസ്ഥാന ജോ. സെക്രട്ടറി അനുപ് കീനേരി പറഞ്ഞു. വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റിന്റെ ജില്ലാതല അംഗത്വ വിതരണ യോഗം കാസര്‍ഗോഡ് ജില്ലാ വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഒ.ഐ.ഒ.പി. ജില്ലാ പ്രസിഡണ്ട് മനോജ് പൂച്ചക്കാട് അദ്ധ്യക്ഷം വഹിച്ചു.അംഗത്വ വിതരണ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ മാണിമൂല നിര്‍വ്വഹിച്ചു.വാര്‍ഡ് തലത്തില്‍ അംഗത്വം നല്‍കിസ ഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചു. ജില്ലയിലെ മുന്‍സിപ്പല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു.ജില്ലാ ഭാരവാഹികളായ സുകുമാരന്‍ തൃക്കരിപ്പൂര്‍, ബെന്നി, സജി പടന്നമാക്കല്‍, അനില്‍ കരിച്ചേരി, ധനഞ്ജയ, ഹമീദ് ചേരങ്കൈ, രാജന്‍ കളളാര്‍ എന്നിവര്‍ സംസാരിച്ചു.ഗോപിനാഥന്‍ മുതിരക്കാല്‍ സ്വാഗതവും, മുസ്തഫ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

KCN