കോവിഡ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്

ന്യൂഡല്‍ഹി :കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് കമ്പനി അപേക്ഷ നല്‍കി. ഇന്ത്യയുടെ ആദ്യ തദ്ദേശിയ കൊവിഡ് വാക്‌സിനാണ് കൊവാക്‌സിന്‍.

കഴിഞ്ഞ മാസമാണ് ഭാരത് ബയോടെക്ക് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്. അതിനിടെ വാക്‌സിന്‍ ഡോസ് സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത് വിവാദങ്ങള്‍ക്ക് കാരണം ആയിരുന്നു . മന്ത്രി അനില്‍ വിജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് മന്ത്രി ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തയാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

KCN

more recommended stories