ജനിതമാറ്റം സംഭവിച്ച പുതിയ കൊറോണയെ തുരത്താന്‍ കഴിവുള്ള വാക്‌സിന്‍ ആറാഴ്ച്ചയ്ക്കുള്ളില്‍ വികസിപ്പിക്കാം; ശുഭ പ്രതീക്ഷ നല്‍കി ബയോഎന്‍ടെക്ക്

ബെര്‍ലിന്‍: യു കെയില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് പ്രാപ്തമായ വാക്‌സിന്‍ ആറാഴ്ചക്കുള്ളില്‍ വികസിപ്പിക്കാമെന്ന് ജര്‍മന്‍ കമ്പനി ബയോഎന്‍ടെക്ക്.

നേരത്തേ, അമേരിക്കന്‍ മരുന്ന് കമ്പനി ഫൈസറുമായി ചേര്‍ന്ന് കൊവിഡിനെതിരെ ബയോഎന്‍ടെക്ക് വികസിപ്പിച്ച വാക്‌സിന്‍ ബ്രിട്ടന്‍ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

നിലവിലെ വാക്‌സിന്‍ തന്നെ പുതിയ വകഭേദത്തിലുള്ള കൊറോണവൈറസിനെ തടയാന്‍ സാധ്യത കൂടുതലാണെന്ന് ബയോഎന്‍ടെക്ക് സഹസ്ഥാപകന്‍ ഉഗുര്‍ സാഹിന്‍ പറഞ്ഞു. ഇത് പോരാതെ വരികയാണെങ്കില്‍ ആറാഴ്ചക്കുള്ളില്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിക്കും.
നിലവിലെ വാക്‌സിന്‍ വഴിയുണ്ടാകുന്ന പ്രതിരോധ സംവിധാനം തന്നെ ജനിതക വ്യതിയാനം സംഭവിച്ച കൊറോണവൈറസിനെ തടയാന്‍ ശാസ്ത്രീയമായി സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories