കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ആര്‍ ശ്രീലേഖ ഇന്ന് വിരമിക്കും

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ആര്‍ ശ്രീലേഖ ഇന്ന് വിരമിക്കുന്നു. 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. നിലവില്‍ സംസ്ഥാനത്തിന്റെ ഫയര്‍ഫോഴ്സ് മേധാവിയാണ്. ഐപിഎസ് ലഭിക്കും മുമ്പ് ശ്രീ വിദ്യാധിരാജ കോളജില്‍ അധ്യാപികയായിരുന്നു. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥയായി ജോലി ചെയ്തിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ എസ്പി ആയിരുന്നു. സിബിഐയില്‍ 4 വര്‍ഷം എസ്പിയായും ന്യൂഡല്‍ഹിയില്‍ ഡിഐജിയായും ജോലി ചെയ്തു. എറണാകുളം റേഞ്ചിന്റെ ഡിഐജിയായിരുന്നു. കേരള സ്റ്റേറ്റ് കോപറേറ്റിവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ എംഡി, റോഡ്സ് ആന്റ് ബ്രിഡ്ജ് എംഡി, ക്രൈംബ്രാഞ്ച് ഐജി, ആംഡ് ബറ്റാലിയന്‍ അഡി. ഡിജിപി, വിജിലന്‍സ് എഡിജിപി തുടങ്ങിയ വിവിധ തസ്തികയിലും ജോലി ചെയ്തിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥയെന്ന നിലയില്‍ നിരവധി മെഡലുകളും നേടി. ഒമ്പത് പുസ്തകങ്ങള്‍ രചിച്ചു.

KCN

more recommended stories