ഐസിസി ടെസ്റ്റ് റാങ്കിങ്: സ്മിത്തിന് തിരിച്ചടി, കോഹ്ലിക്ക് മുന്നില്‍ വില്യംസണ്‍

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് തിരിച്ചടി. ഒന്നാം റാങ്കില്‍ നിന്ന് സ്മിത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരങ്ങളിലെ മികച്ച പ്രകടനമാണ് വില്യംസണെ ഒന്നാം സ്ഥാനത്തെത്തിച്ചത്. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു വില്യംസണ്‍. പാക്കിസ്ഥാനെതിരെ ഏറ്റവും അവസാനമായി കഴിഞ്ഞ ടെസ്റ്റ് മത്സരത്തില്‍ ന്യൂസിലന്‍ഡിന് വേണ്ടി വില്യംസണ്‍ 129 റണ്‍സ് നേടിയരുന്നു. ഈ പ്രകടനമാണ് പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താന്‍ വില്യംസണെ സഹായിച്ചത്.
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ മോശം പ്രകടനമാണ് സ്മിത്തിനെ ഒന്നാം സ്ഥാനത്തുനിന്ന് നീക്കിയത്. ഈ വര്‍ഷം 313 ദിവസം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ താരമാണ് സ്മിത്ത്. എന്നാല്‍, ഇന്ത്യയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്‌ബോള്‍ സ്മിത്തിന്റെ പ്രകടനം വളരെ മോശമാണ്. ഇതോടെ താരം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഈ വര്‍ഷം 51 ദിവസം തുടര്‍ച്ചയായി കോഹ്ലിയായിരുന്നു ടെസ്റ്റ് റാങ്കില്‍ ഒന്നാമത്. കോഹ്ലിയെ മറികടന്നാണ് സ്മിത്ത് നേരത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അതേസമയം, ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയക്ക് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ഈ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചാല്‍ സ്മിത്തിന് കോഹ്ലിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്താം. ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ കോഹ്ലി കളിക്കാത്തതും സ്മിത്തിന് ഗുണം ചെയ്യും.

ഓസീസിനെതിരായ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനം അജിങ്ക്യ രഹാനെയെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തിച്ചു. ഓസീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ രഹാനെ സെഞ്ചുറി നേടിയരുന്നു. ഇന്ത്യയുടെ മറ്റൊരു ചേതേശ്വര്‍ പൂജാര പത്താം സ്ഥാനത്തുണ്ട്.

ബൗളര്‍മാരില്‍ ഇന്ത്യയുടെ ആര്‍.അശ്വിന്‍ നില മെച്ചപ്പെടുത്തി. ഒന്‍പതാം സ്ഥാനത്തുനിന്ന് അശ്വിന്‍ ഏഴാം സ്ഥാനത്തേക്ക് എത്തി. ജസ്പ്രീത് ബുംറ ഒന്‍പതാം സ്ഥാനത്തുണ്ട്.

KCN

more recommended stories