ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം; മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതം

തിരുവനന്തപുരം: നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പര്‍ രഹിതമാകുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍സ് പുതുക്കാന്‍ കഴിയും. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാകുമെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍ക്കാലിക രജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിയത്. നേരത്തെ ഡിസംബര്‍ വരെ നീട്ടിയിരുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ചരക്കുവാഹനങ്ങളുടെ ഉടമകള്‍ അടക്കം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇത് നാലാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടുന്നത്. ഓഗസ്റ്റിലാണ് ഇതിന് മുന്‍പ് ഡിസംബര്‍ വരെ കാലാവധി നീട്ടിയത്.

KCN

more recommended stories