പുതുവര്‍ഷത്തില്‍ പുതിയപ്രതീക്ഷയോടെ വിദ്യാലയങ്ങള്‍ തുറന്നു

കാസര്‍കോട്: പുതുവര്‍ഷത്തില്‍ പുതിയപ്രതീക്ഷയോടെ വിദ്യാലയങ്ങള്‍ തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇന്ന് മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകള്‍ക്ക് തുടക്കമായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പത്തുമാസത്തോളമായി സംസ്ഥാനത്ത് മുഴുവന്‍ വിദ്യാലയങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പഠനം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി.

ഒരേസമയം 50 ശതമാനം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലാസ്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്നരവരെ പഠനമുണ്ടാകും.
കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഡി.ഇ.ഒ നന്ദികേശനെത്തി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലാണ് ക്ലാസ് ക്രമീകരിച്ചത്.

KCN

more recommended stories