കാസര്‍കോട് ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൂടി കോവിഡ്. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 114 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4322 പേര്‍. വീടുകളില്‍ 4038 പേരും സ്ഥാപനങ്ങളില്‍ 284 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4322 പേരാണ്. പുതിയതായി 485 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1462 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 439 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 264 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 114 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 24678 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1127 പേര്‍ വിദേശത്ത് നിന്നെത്തിയവരും 889 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 22662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 23670 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 751 പേരാണ് കോവിഡ് ചികിത്സയിലുള്ളത്‌

KCN

more recommended stories