ജക്കാര്‍ത്തയില്‍ കാണാതായ വിമാനം തകര്‍ന്നു വീണുവെന്ന് റിപ്പോര്‍ട്ട്

ജക്കാര്‍ത്തയില്‍ കാണാതായ വിമാനം തകര്‍ന്നു വീണുവെന്ന് റിപ്പോര്‍ട്ട്. പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവെന്നാണ് റിപോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. യാത്രക്കാരായി ആറ് ജീവനക്കാരടക്കം 62 പേരുണ്ടായിരുന്നു. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കാമായിരുന്നു വിമാനം കാണാതെ പോയത്. വിമാനമാണ് സുകാര്‍ണോഹട്ട രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പറന്നു പൊങ്ങി നിമിഷങ്ങള്‍ക്കകം കാണാതായത്. 27 വര്‍ഷത്തെ പഴക്കമുള്ള വിമാനമാണ് കാണാതെ പോയത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോട്ടുകളിലും യാനങ്ങളിലും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. യാത്രക്കാരില്‍ പത്തു പേര്‍ കുട്ടികളാണ്.

KCN

more recommended stories