കാസര്‍കോട് ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി കോവിഡ്. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി ( വിദേശം1, ഇതരസംസ്ഥാനം1, സമ്പര്‍ക്കം56) ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24920 ആയി ഉയര്‍ന്നു( വിദേശം1150, ഇതരസംസ്ഥാനം913, സമ്പര്‍ക്കം22905) . ചികിത്സയിലുണ്ടായിരുന്ന 72 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5511 പേര്‍

വീടുകളില്‍ 5215 പേരും സ്ഥാപനങ്ങളില്‍ 296 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5511 പേരാണ്. 421 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 208 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 51 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 71 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 112 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.

KCN

more recommended stories