രൂക്ഷമായ കൊവിഡ് വ്യാപനം; യുഎഇയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്കുമായി ബ്രിട്ടണ്‍

 

ബ്രിട്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യുഎഇയില്‍ നിന്ന് ബ്രിട്ടണിലേക്ക് നേരിട്ടുളളതും തിരികെയുളളതുമായ വിമാനങ്ങള്‍ക്ക് ബ്രിട്ടണ്‍ വിലക്കേര്‍പ്പെടുത്തി. നിലവില്‍ ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ്-ലണ്ടന്‍ സര്‍വീസാണ് ഇതോടെ നിര്‍ത്തലാകുന്നത്.

ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെയും യുഎഇയ്ക്ക് പുറമേ യാത്രാവിലക്കുളള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് വെളളിയാഴ്ച പുലര്‍ച്ചെ ഒരുമണി മുതലുളള തങ്ങളുടെ സര്‍വീസുകള്‍ സസ്‌പെന്‍ഡ് ചെയ്തതായി വിമാനകമ്ബനികളായ ഇത്തിഹാദും എമിറേറ്റ്‌സും അറിയിച്ചു.

യുഎഇയില്‍ നിന്ന് നേരിട്ടല്ലാത്ത വിമാന മാര്‍ഗങ്ങളിലൂടെ രാജ്യത്തെത്തുവാന്‍ യുകെ ഗതാഗത വകുപ്പ് ബ്രിട്ടീഷ് പൗരന്മാരെ അറിയിച്ചു. എന്നാല്‍ ഇവര്‍ രാജ്യത്തെത്തിയാല്‍ പത്ത് ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം.

ലണ്ടനില്‍ നിന്ന് ഓസ്‌ട്രേലിയ ഉള്‍പ്പടെ രാജ്യങ്ങളിലേക്ക് ഇതിഹാദ് നടത്തുന്ന സര്‍വീസുകള്‍ ഇതോടെ നിര്‍ത്തലായേക്കും. ലണ്ടനിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താന്‍ ഓസ്‌ട്രേലിയ ആലോചിക്കുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ യുഎഇയില്‍ നിലവില്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലമില്ലാതെ പ്രവേശിക്കാനാകില്ല.

KCN

more recommended stories