ഡല്‍ഹി സ്‌ഫോടനം: രാജ്യത്ത് ജാഗ്രതാ നിര്‍ദേശം

ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രതാ നിര്‍ദേശം. വിമാനത്താവളങ്ങള്‍, പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സുരക്ഷ ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതായി സിഐഎസ്എഫ് അറിയിച്ചു.

സെന്‍ട്രല്‍ ഡല്‍ഹിയിലാണ് ഇസ്രായേല്‍ എംബസി സ്ഥിതി ചെയ്യുന്നത്. എംബസി കെട്ടിടത്തിന് 50 കിലോമീറ്റര്‍ അകലെയുള്ള നടപ്പാതയിലാണ് സ്ഫോടനം നടന്നത്. ഇവിടെയുണ്ടായിരുന്ന അഞ്ച് കാറുകള്‍ക്ക് കേടുപാട് സംഭവിച്ചു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അബ്ദുല്‍ കലാം റോഡ് പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടക്കുകയും ചെയ്തു. സൈനികരുടെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് നടക്കുന്ന വിജയ ചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്.

KCN

more recommended stories