ന്യൂഡല്‍ഹി: പികെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് കൈമാറി. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുള്‍ വഹാബ് എംപി, നവാസ്കനി എംപി എന്നിവര്‍ക്കൊപ്പം സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്.
വരാനിരിക്കുന്ന കേരള നിയമസഭ തിരഞ്ഞടുപ്പില്‍ മത്സരിക്കണമെന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് രാജി. മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്മാന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ കുഞ്ഞാലിക്കുട്ടി ലോകസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ മത്സരിച്ചിരുന്ന വേങ്ങരയിലോ മലപ്പുറം നിയമസഭാ മണ്ഡലത്തിലോ കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കുമെന്നാണ് അറിയുന്നത്.
more recommended stories
-
ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു
പരിശോധന കാലവര്‍ഷത്തിന് മുന്നോടിയായുള്ള ദുരന്ത നിവാരണ.
-
പുല്ലൂര്‍ മേല്‍പ്പാലം എന്‍.ഐ.ടി പഠനറിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും
പുല്ലൂര്‍ മേല്‍പാലംനിര്‍മാണത്തിനിടെ ഒരു ഭാഗം തകര്‍ന്നത്.
-
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട.
-
കാഞ്ഞങ്ങാട് ട്രാന്‍സ്ഫോമറില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു
കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാന്‍സ്ഫോമറില്‍ കയറിയ യുവാവ്.
Leave a Comment