ടൊയോട്ട റേവ് 4 എസ്‌യുവി ഇന്ത്യയിലേക്കും; പരീക്ഷണയോട്ടം ആരംഭിച്ചു

ടൊയോട്ട ആഗോള ശ്രേണിയില്‍ നിന്നും റേവ് 4 എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ വര്‍ഷം റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് ശരി വയ്ക്കും വിധം അടുത്തിടെ കറുപ്പ് നിറമുള്ള ഒരു റേവ് 4 എസ്‌യുവിയെ ബെംഗളൂരുവില്‍ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തി. റേവ് 4 ഈ വര്‍ഷം രണ്ടാം പാദത്തില്‍ ടൊയോട്ട അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, റേവ് 4ന്റെ ഇന്ത്യ ലോഞ്ചിനെപ്പറ്റി ടൊയോട്ട ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ടെസ്റ്റിങ് ആവശ്യങ്ങള്‍ക്കായാണ് ഇപ്പോള്‍ നിരത്തിലെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

1994ലാണ് റേവ് 4 ആദ്യമായി വില്പനക്കെത്തിയത്. ഇപ്പോള്‍ റേവ് 4ന്റെ അഞ്ചാം തലമുറയാണ് വിപണിയിലുള്ളത്. 2018ലാണ് അഞ്ചാം തലമുറ അവതരിപ്പിച്ചത്. റേവ് 4 ഒരു കോംപാക്ട് ക്രോസോവര്‍ എസ്‌യുവിയാണ്. അമേരിക്കന്‍ വിപണിയിലെ ടൊയോട്ടയുടെ പ്രധാന മോഡലുകളില്‍ ഒന്നാണ് റേവ് 4. 4,600 മില്ലീമീറ്റര്‍ നീളവും, 1,855 മില്ലീമീറ്റര്‍ വീതിയും, 1,685 മില്ലിമീറ്റര്‍ ഉയരവും, 2,690 മില്ലിമീറ്റര്‍ വീല്‍ബേസും ടൊയോട്ട റേവ് 4നുണ്ട്. ടൊയോട്ടയുടെ പുത്തന്‍ ഠചഏഅഗ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വലിപ്പമേറിയ ഗ്രില്‍, സ്‌ക്വയേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, സ്‌പോര്‍ട്ടി ബമ്ബര്‍ എന്നിവ ലഭിക്കുന്നു. റേവ് 4 ഒരു പരമ്ബരാഗത എസ്‌യുവി സങ്കല്‍പ്പങ്ങള്‍ക്ക് ചേരുന്ന രീതിയിലാണ് ഒരുങ്ങുന്നത്.

പെട്രോള്‍, പെട്രോള്‍ഹൈബ്രിഡ് എന്നിങ്ങനെ 2 എഞ്ചിന്‍ ഓപ്ഷനുകളില്‍ റേവ് 4 സ്വന്തമാക്കാം. 173 എച്ച്പി 2.0 ലിറ്റര്‍, 207 എച്ച്പി 2.5 ലിറ്റര്‍ എന്നിവയാണ് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. ഇന്ത്യയിലെത്താന്‍ ഏറെ സാധ്യതയുള്ള മോഡല്‍ 2.5 ലിറ്റര്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോര്‍ ചേര്‍ന്ന ഹൈബ്രിഡ് എന്‍ജിന്‍ ആണ്. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആയിരിക്കും റേവ് 4ന്. 8.0 ഇഞ്ച് ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആണ് ഇന്റീരിയറില്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന വേരിയന്റുകളില്‍ സെമിഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിരിക്കുന്നു.

KCN

more recommended stories