സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വോട്ടിങ് മെഷീന്‍ പരിശീലനം നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന്‍ പരിശീലനം നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവായി. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ പരിശീലനം നല്‍കുന്നതിന് എല്ലാ സ്ഥാപന മേധാവികളും ആവശ്യമായ നിര്‍ദേശം നല്‍കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

തീയതി, നിയോജകമണ്ഡലത്തിന്റെ പേര്, സമയം, പരിശീലനം നടക്കുന്ന സ്ഥലം എന്നീ ക്രമത്തില്‍ :

മാര്‍ച്ച് ഒന്നിന് ബാലുശ്ശേരി രാവിലെ 11 മുതല്‍ ഉച്ച ഒരു മണിവരെ പഞ്ചായത്ത് ഓഡിറ്റോറിയം ബാലുശ്ശേരി. മാര്‍ച്ച് ഒന്നിന് കൊയിലാണ്ടി രാവിലെ 11 മുതല്‍ ഉച്ച ഒരു മണിവരെ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍. മാര്‍ച്ച് ഒന്നിന് പേരാമ്ബ്ര രാവിലെ 11 മുതല്‍ ഒരു മണി വരെ പേരാമ്ബ്ര ഗ്രാമപഞ്ചായത്ത് ഹാള്‍. മാര്‍ച്ച് ഒന്നിന് വടകര രാവിലെ 10 മുതല്‍ ഉച്ച 12 മണിവരെ, കുറ്റ്യാടി ഉച്ച 12.30 മുതല്‍ 2.30 മണിവരെ, നാദാപുരം ഉച്ച 2.30 മുതല്‍ 4.30 വരെയും വടകര ടൗണ്‍ഹാള്‍.
മാര്‍ച്ച് മൂന്നിന് തിരുവമ്ബാടി രാവിലെ 11 മുതല്‍ ഉച്ച ഒരു മണിവരെ, കൊടിുവളളി ഉച്ച രണ്ട് മുതല്‍ നാല് മണിവരെ രാജീവ് ഗാന്ധി ഓഡിറ്റോറിയം, താമരശ്ശേരി. മാര്‍ച്ച് മൂന്നിന് എലത്തൂര്‍ രാവിലെ 11 മുതല്‍ ഉച്ച ഒരു മണിവരെ, കോഴിക്കോട് നോര്‍ത്ത് ഉച്ച രണ്ട് മുതല്‍ നാല് വരെ. മാര്‍ച്ച് നാലിന് കോഴിക്കോട് സൗത്ത് രാവിലെ 11 മുതല്‍ ഉച്ച ഒരു മണിവരെ, ബേപ്പൂര്‍ ഉച്ച രണ്ട് മുതല്‍ നാല് വരെ. മാര്‍ച്ച് അഞ്ചിന് കുന്ദംഗലം രാവിലെ 11 മുതല്‍ ഒരു മണി വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍.

KCN

more recommended stories