മോഹന്‍ലാലിന്റെ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ; റിലീസ് തിയതി പ്രഖ്യാപിച്ചു

നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ നായകനാവുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. 5000 സ്‌ക്രീനുകളില്‍, അഞ്ചു ഭാഷകളിലായി, 2020 മാര്‍ച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ തിയേറ്ററില്‍ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേര്‍ന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തില്‍ മരയ്ക്കാറും ഉള്‍പ്പെട്ടു.

ഈ വര്‍ഷം ജനുവരിയില്‍ തിയേറ്റര്‍ തുറന്നപ്പോഴും മരയ്ക്കാര്‍ മാര്‍ച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. മെയ് 13 ആണ് പുതിയ റിലീസ് തിയതി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാര്‍ നാലാമനായാണ് പ്രണവ് എത്തുക.

ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ആദ്യമായി സംവിധായകന്‍ ഫാസില്‍ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ട് ഈ പ്രിയദര്‍ശന്‍ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാര്‍ എന്ന കഥാപാത്രമാണ് ഫാസിലിന്.

വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. നടന്‍ മുകേഷ് തന്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സുപ്രധാന നായികാ വേഷങ്ങളില്‍ കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം.

ചിത്രത്തിന്റെ ടീസര്‍ റിലീസ് ആവും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ടീസര്‍ റിലീസാവും മുന്‍പ് തന്നെ പോസ്റ്റ് ചെയ്ത മരയ്ക്കാര്‍ ടീസര്‍ കൗണ്ട്ഡൗണ്‍ ലിങ്കിന് 14ഗ ലൈക്കും 1 .1ഗ ഡിസ്‌ലൈക്കും ലഭിച്ചിരുന്നു.

റിലീസ് മാറിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ പ്രിയദര്‍ശന്‍

കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് മരക്കാര്‍. ഏറ്റവും വലിയ സ്വപ്നമായിരുന്നു ഈ ചിത്രം. ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പതിനാറാം നൂറ്റാണ്ടിലെ ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിക്കുക ഏറെ പ്രയാസമായിരുന്നുവെന്ന് പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

മാര്‍ച്ച് 26 നായിരുന്നു മരക്കാറിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. അന്ന് സിനിമ പുറത്തിറങ്ങിയിരുന്നെങ്കില്‍ നിര്‍മാതാവ് റോഡില്‍ ഇറങ്ങേണ്ടി വന്നേനെ. നൂറ് കോടിയാണ് മരയ്ക്കാറിന്റെ ബജറ്റ്.

സിനിമയ്ക്ക് ലഭിച്ച പ്രചരണവും സ്വീകാര്യതയും ആണ് സംവിധായകന്റെ ആത്മവിശ്വാസം. എന്ന് സിനിമ റിലീസ് ചെയ്താലും ആളുകള്‍ തിയേറ്ററില്‍ എത്തുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

KCN

more recommended stories