സൈനയുടെ ജീവചരിത്ര സിനിമ; പരിണീതി ശരിക്കും തന്നെപ്പോലുണ്ടെന്ന് സൈന

മുംബൈ: ബാഡ്മിന്റണില്‍ ഇന്ത്യന്‍ യശസ്സ് വാനോളമുയര്‍ത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്‌വാളിന്റെ ജീവചരിത്രം സിനിമയായി എത്തുമ്പോള്‍ അവരുടെ വേഷം ഭംഗിയാക്കിയ പരിണീതി ചോപ്രക്ക് കായിക താരത്തിന്റെ സ്‌നേഹവും അനുമോദനവും. വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത്. ഉടനീളം മനോഹരമായി റാക്കറ്റേന്തുന്ന പരിണീതി ശരിക്കും ചെറിയ ഞാന്‍ തന്നെയാണെന്ന് സൈന കുറിച്ചു. ”ഉദാത്തവും മനോഹരവുമാണിത്.. കൊച്ചു സൈനയായുള്ള വേഷം ശരിക്കും ഇഷ്ടമായി..” സൈന ട്വിറ്ററില്‍ കുറിച്ചു.

ബാഡ്മിന്റണില്‍ വലിയ നേട്ടങ്ങള്‍ക്കു മുമ്ബില്‍ വിയര്‍ത്ത ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ സൈനയുടെ ജീവിതവും കളിയുമാണ് സിനിമ ലോകത്തിനായി സമര്‍പിക്കുന്നത്. മക്കളെ പഠിപ്പിച്ച് 18 വയസ്സില്‍ വിവാഹം ചെയ്തയക്കാന്‍ മാതാപിതാക്കള്‍ പ്രേരിപ്പിച്ചിട്ടും പകരം റാക്കറ്റെടുക്കുകയായിരുന്നുവെന്ന് സൈനയുടെ വാക്കുകള്‍ സിനിമ ഉദ്ധരിക്കുന്നുണ്ട്.

അമോല്‍ ഗുപ്‌തെ സംവിധാനം ചെയ്ത ‘സെയ്‌ന’ മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും.

KCN

more recommended stories