മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു

നവാഗതനായ എസ്‌കെ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയുന്ന ആദ്യ തമിഴ് ഹൊറര്‍ ചിത്രമാണ് ‘ദി ഗോസ്റ്റ് ബംഗ്ലാവ്.’ എസ്‌കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗിന്നസ് പക്രു, ബിജുക്കുട്ടന്‍ സ്ഫടികം ജോര്‍ജ്, ഗീതാ വിജയന്‍, കനകലത, ജസ്‌ന സാദിഖ്, ബിന്ദു വരാപ്പുഴ, തമിഴ് താരങ്ങളായ മനോബല, ചെല്ലദുരൈ, (തെരി ഫെയിം) മന്ത്ര, നളിനി, കിരണ്‍ റാത്തോര്‍, സോനാ, കവിത തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നെല്ലായി ജയന്തിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്ന ഗാനം, പ്രശസ്ത നടി അനു സിത്താരയുടെ സഹോദരി അനു സോനാര ആലപിക്കുന്നു. ഗിന്നസ് പക്രു പതിനാല് അടി ഉയരമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്ന പ്രത്യേകത ‘ ദി ഗോസ്റ്റ് ബംഗ്ലാവി’നുണ്ട്. എഡിറ്റര്‍രാജേഷ് മംഗലത്ത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഹരി വെഞ്ഞാറമൂട്, കലഎം ബാവ, മേക്കപ്പ്‌റഷീദ് അഹമദ്, കോസ്റ്റ്യും കുമാര്‍ എടപ്പാള്‍, കോ ഡയറക്ടര്‍എജെ വിനയന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍രവി എം ബാല, ഗ്രാഫിക്‌സ്‌ദേവ സത്യ, സ്റ്റില്‍സ്‌സൂര്യ ജോണ്‍, പരസ്യകലസഹീര്‍ റഹ്മാന്‍, നൃത്തംജീവന്‍ ലൈഫി, ആക്ഷന്‍മാഫിയ ശശി, ഫിനാന്‍സ് കണ്‍ട്രോളര്‍അനീഷ് ശാന്തിപുരം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്ആര്‍. മുത്തമിഴന്‍, പ്രൊഡക്ഷന്‍ മാനേജര്‍ഷാജി ശ്രീമൂലനഗരം, ലൊക്കേഷന്‍ മാനേജര്‍മാരാര്‍ മംഗലത്ത്. ചെയ്യുന്നത്.

ദി ഗോസ്റ്റ് ബംഗ്ലാവ് ഇതേ പേരില്‍ ഹിന്ദി തെലുങ്ക് ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ വയനാട്ടില്‍ ആരംഭിക്കും.

KCN

more recommended stories