തിരുവനന്തപുരം: സംസ്ഥാനത്ത് 21,68,830 ഡോസ് വാക്സിനുകള്‍ എത്തിച്ചുകൊണ്ടിരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്സിനുകളാണ് എത്തുന്നത്. തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്സിനുകളും കോഴിക്കോട് 5,81,000 ഡോസ് വാക്സിനുകളുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളത്ത് വാക്സിന്റെ ആദ്യ ലോഡ് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വൈകുന്നേരത്തോടെ എത്തുന്നതാണ്. മൂന്ന് കേന്ദ്രങ്ങളിലും മുഴുവന്‍ വാക്സിനുകളും ഇന്നുതന്നെ എത്തുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 48,960 ഡോസ് കോവാക്സിന് എത്തിയിരുന്നു. അതുകൂടാതെയാണ് 21 ലക്ഷത്തിലധികം ഡോസ് വാക്സിനെത്തുന്നത്. ഇതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിപുലമായ രീതിയില്‍ വാക്സിനേഷന് നടത്താന്‍ സാധിക്കുന്നതാണ്.
more recommended stories
-
നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ രണ്ട്.
-
ചാല മഖാം ഉറൂസ് മേയ് 17, 18, 19 തീയ്യതികളില്‍
കാസര്‍കോട്: ചരിത്ര പ്രസിദ്ധമായ ചാല അസ്സയ്യദ്.
-
5 ദിവസം ശക്തമായ മഴ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്,.
-
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 50 സീറ്റ് പോലും നേടില്ല, ബിജെപിക്ക് നാനൂറും കിട്ടും: നരേന്ദ്ര മോദി
ഭുവനേശ്വര്‍: കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ.
Leave a Comment