പ്രിയതാരം മഞ്ജുവാര്യര്‍ ബോളിവുഡിലേയ്ക്ക് ചേക്കേറുന്നു

മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ ബോളിവുഡിലേയ്ക്ക് ചേക്കേറുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ചിത്രീകരണം ഈ മാസം തന്നെ തുടങ്ങുമെന്നാണ് സൂചന. തെന്നിന്ത്യന്‍ താരം മാധവനാണ് ഈ ചിത്രത്തില്‍ മഞ്ജുവാര്യരുടെ നായകനാകുന്നത്.

ഭോപ്പാലില്‍ നടന്ന ചിത്രത്തിന്റെ വര്‍ക്ക് ഷോപ്പില്‍ മഞ്ജുവാര്യര്‍ പങ്കെടുത്തിരുന്നു.മമ്മൂട്ടിയോടൊപ്പം മഞ്ജുവാര്യര്‍ ആദ്യമായഭിനയിക്കുന്ന ദ പ്രീസ്റ്റ് നാളെ ലോകവ്യാപകമായി റിലീസ് ചെയ്യുകയാണ്. ഇന്നലെ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടിക്കും ദ പ്രീസ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം മഞ്ജുവാര്യരും പങ്കെടുത്തിരുന്നു.പത്രസമ്മേളനത്തിന് ശേഷം തൃശൂരിലേക്ക് പോയ മഞ്ജുവാര്യര്‍ വൈകിട്ട് അമ്മ ഗിരിജാ മാധവന്റെ കഥകളി അരങ്ങേറ്റച്ചടങ്ങില്‍ പങ്കെടുത്തു

KCN