വിലകുറച്ച് ഉള്ളി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മലയാളി യുവാവ് അറസ്റ്റില്‍

മുംബൈ : സവാള വിലകുറച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍. തൃശ്ശൂര്‍ പെരിങ്ങാവ് സ്വദേശിയും, പൂനൈയില്‍ സ്ഥിരതാമസവുമാക്കിയ പരാഗ് ബാബു അറയ്ക്കലാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായ വ്യാപാരികളുടെ പരാതിയിലാണ് നടപടി.

രണ്ടു മാസം മുന്‍പ് സവാള വില കുത്തനെ കൂടിയപ്പോള്‍ കിലോയ്ക്ക് 13 രൂപ പ്രകാരം ടണ്‍ കണക്കിന് സവാള വില്‍ക്കാന്‍ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വയനാട് കമ്ബളക്കാട് അഷറഫ് പന്‍ചാര, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എറണാകുളത്തെ വ്യാപാരി, കൊട്ടാരക്കരയിലെ ഷൈജു എന്നിവരാണ് പരാഗ് വിരിച്ച വലയില്‍ കുടുങ്ങിയവരില്‍ ചിലര്‍.
20 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ലോറിയില്‍ സവാള ലോഡ് ചെയ്ത ചിത്രം മൊബൈലില്‍ അയച്ചുകൊടുത്ത ശേഷമാണ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ പരാഗ് ആവശ്യപ്പെട്ടിരുന്നത്. ലോഡ് എത്തിയപ്പോള്‍ മുഴുവന്‍ സവാളയും ചീഞ്ഞളിഞ്ഞു പുഴുക്കള്‍ അരിച്ച നിലയില്‍ ആയിരുന്നുവെന്ന് തട്ടിപ്പിന് ഇരയായ വ്യാപാരികള്‍ പറഞ്ഞു.

തുടര്‍ന്ന് വ്യാപാരികള്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പൂനെയില്‍ എത്തിയാല്‍ നല്ല സവാളകള്‍ നല്‍കാമെന്നും, കൂടുതല്‍ പണം വേണമെന്നും പരാഗ് ബാബു അറിയിച്ചു. ഇതോടെയാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായതായി വ്യാപാരികള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

KCN

more recommended stories