ഐപിഎസ് ഓഫീസര്‍ അരവിന്ദ് കരുണാകരനായി ദുല്‍ഖര്‍; സല്യൂട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ സല്യൂട്ടിലെ തന്റെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സെല്‍മാന്‍. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്!തിരിക്കുന്നത്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബിസഞ്ജയ് ടീമാണ് തിരക്കഥ എഴുതുന്നത്.. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം. സാനിയ ഇയപ്പനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.
ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രം പ്രദര്‍ശനത്തിന് എത്താനുണ്ട്. ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.

KCN

more recommended stories