വ്യത്യസ്തമായ ഗെറ്റപ്പില്‍ ധോണി; വൈറലായി പുതിയ ചിത്രങ്ങള്‍

വ്യത്യസ്തമായ ഗെറ്റപ്പില്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. ഒരു സന്യാസിയുടെ രൂപത്തിലും വേഷത്തിലുമാണ് അദ്ദേഹം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സന്യാസിയുടെ വസ്ത്രധാരണം, തലയില്‍ മുടിയില്ല, ധോണിയുടെ പുതിയ ലുക്ക് ഷെയര്‍ ചെയ്തുകൊണ്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സും രംഗത്ത് വന്നു. ഏപ്രില്‍ ഒമ്ബതിന് തുടങ്ങാനിരിക്കുന്ന പുതിയ ഐപിഎല്‍ സീസണിന്റെ ഭാഗമായി ഏതെങ്കിലും പരസ്യത്തിന് വേണ്ടിയായിരിക്കും ധോണിയുടെ ഈ പുതിയ വേഷപ്പകര്‍ച്ച എന്നാണ് ട്വീറ്ററിലെ വിലയിരുത്തലുകള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായിത്തന്നെയാണ് മഹേന്ദ്രസിങ് ധോണി ഇത്തവണയും കളത്തിലിറങ്ങുന്നത്. ധോണി നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു വീഡിയോ ഈ അടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തുവിട്ടിരുന്നു. ഏപ്രില്‍ പത്തിന് ഡല്‍ഹിക്കെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം കഴിഞ്ഞ വര്‍ഷത്തെ നിരാശജനകമായ പ്രകടനത്തിന് മറുപടിയായി മികച്ച ഒരു തിരിച്ചുവാണ് സിഎസ്‌കെ പ്രതീക്ഷിക്കുന്നത്.

KCN

more recommended stories