സിജു വില്‍സണ്‍ ചിത്രം വരയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 28ന് ചിത്രം പ്രദര്‍ശനത്തിനെത്തും. സിജു വില്‍സാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വൈദികനായാണ് സിജു വില്‍സണ്‍ ചിത്രത്തി വേഷമിടുന്നത്. എബി കപ്പൂച്ചിന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ‘മെയ് 28ന് നിങ്ങള്‍ക്ക് ഫാദര്‍ എബി കപ്പൂച്ചിനെ കാണാം കൂടുതല്‍ ഡെക്കറേഷന്‍ ഒന്നുമില്ല. എല്ലാവരും ഇഷ്ട്ടപെടുന്ന സിനിമ ആയിരിക്കും വരയന്‍ എന്നാണ് എന്റെ വിശ്വാസം. അത്രയ്ക്ക് ആത്മാര്‍ഥമായി ഞങ്ങള്‍ളെല്ലാവരും ഈ സിനിമ നന്നാക്കുവാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ട്’. സിജു ഫേസ്ബുക്കില്‍ കുറിച്ചു.

വിനയന്റെ സംവിധാനത്തില്‍ സിജു നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്ബതാം നൂറ്റാണ്ട്. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് സിജു വില്‍സണ്‍ വേഷമിടുന്നത്. ഈ വേഷത്തിനായി കളരിയും, മറ്റ് ആയോധന കലകളും സിജു പരിശീലിച്ചിരുന്നു.

KCN

more recommended stories