ഇന്‍കോഗ്‌നിറ്റോ മോഡില്‍ ഉപയോക്താക്കളുടെ വിവരം ശേഖരിച്ചു, ഗൂഗിളിനെതിരെയുള്ള കേസ് തുടരും

ഇന്‍കോഗ്‌നിറ്റോ മോഡില്‍ സെര്‍ച്ച് ചെയ്യുന്ന ഉപയോഗ്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു എന്ന് ആരോപിച്ച് ഗൂഗിളിനെതിരെ ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ യുഎസ് ഫെഡറല്‍ കോടതി ജഡ്ജ് വിസമ്മതിച്ചു. ചില സന്ദര്‍ഭങ്ങളില്‍ ഗൂഗിള്‍ ആഡും, ഗൂഗിള്‍ അനലറ്റിക്‌സും കാലിഫോര്‍ണിയയിലെ ഗൂഗിള്‍ സെര്‍വറുകളിലേക്ക് രഹസ്യ സന്ദേശം അയച്ചു എന്നാണ് പരാതി. എന്നാല്‍, ഇന്‍കോഗ്‌നിറ്റോ മോഡ് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യപ്പെടുമെന്ന വിവരം ആദ്യമേ അറിയിച്ചിട്ടുണ്ടെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഇന്‍കോഗ്‌നിറ്റോ മോഡ് എന്ന് പറഞ്ഞാല്‍ ഇന്‍വിസിബിള്‍ (അദൃശ്യം) എന്നല്ല അര്‍ത്ഥമെന്ന് ഉപയോക്താക്കളോട് നേരത്തേ വ്യക്തമാക്കിയതാണ്. ഈ രീതിയില്‍ ബ്രൗസര്‍ ഉപയോഗിച്ച് ആളുകള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് അവരുടെ വിവരങ്ങള്‍ ലഭിക്കും. അതുപോലെ തേര്‍ഡ്പാര്‍ട്ടി അനലിറ്റിക്‌സും, പരസ്യ സര്‍വീസുകള്‍ക്കും ഉപയോക്താക്കളുടെ വിവരം ശേഖരിക്കാനും സാധിക്കുന്നതാണ്, ഗൂഗിള്‍ വാദിക്കുന്നു.

‘നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബ്രൗസറിലോ മറ്റു ഉപകരണങ്ങിലോ സേവ് ചെയ്തു വെക്കാതെ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനുള്ള സൗകര്യമാണ് ഇന്‍കോഗ്‌നിറ്റോ മോഡ് ലഭ്യമാക്കുന്നത്. ഓരോ തവണ ബ്രൗസര്‍ ഈ മോഡിലേക്ക് മാറ്റുമ്‌ബോഴും താങ്കള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റിന് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും എന്ന് വളരെ വ്യക്തമായി അറിയിച്ചതാണ്,’ ഗൂഗിള്‍ വക്താവായ ജോസ് കാസ്റ്റനേഡ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗോള കമ്പനിക്കെതിരെ ലോ സ്യൂട്ട് ഫയല്‍ ചെയ്ത സമയത്താണ് അദ്ദേഹം ഈ വിശദീകരണം നടത്തിയിരുന്നത്.

എന്നാല്‍ ഗൂഗിള്‍ ഉപയോക്താക്കള്‍ ഇന്‍കോഗ്‌നിറ്റോ മോഡ് ഉപയോഗിക്കുന്ന അവസരത്തില്‍ തങ്ങളുടെ ഡാറ്റ ഷെയര്‍ ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട് എന്ന് ഗൂഗിളിന് തെളിയിക്കാന്‍ സാധിക്കില്ല എന്നതു കൊണ്ടാണ് കേസ് പിന്‍വലിക്കാതിരിക്കുന്നതെന്ന് ഫെഡറല്‍ കോര്‍ട്ട് ജഡ്ജി പറയുന്നു.

സ്വകാര്യ ബ്രൗസിംഗ് മോഡില്‍ ഉപയോക്താക്കളുടെ ഓണ്‍ലൈനിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഗൂഗിള്‍ എന്തൊക്കെ ചെയ്യുന്നു എന്നാണ് പ്രധാനമായും ഈ കേസിന്റെ അടിസ്ഥാനം. ഇന്‍കോഗ്‌നിറ്റോ മോഡിലും മറ്റു വെബൈസൈറ്റുകള്‍ക്കും, പരസ്യ ദാതാക്കള്‍ക്കും ഗൂഗിള്‍ നല്‍കുന്ന ടൂളുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ ഗൂഗിളിന് ട്രാക്ക് ചെയ്യാന്‍ കഴിയും എന്നതാണ് ആക്ഷേപം.

2020 ജൂണ്‍ മാസത്തിലാണ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ഡിസ്ട്രിക്റ്റ് കോര്‍ട്ടില്‍ ഗൂഗിളിനെതിരെ ലോ സ്യൂട്ട് ഫയല്‍ ചെയതത്. ചാസം ബ്രൗണ്‍, മരിയ ങ്ക്വേന്‍ എന്ന രണ്ട് ലോസ് ആഞ്ചലുകാരും വില്യം ബ്യാറ്റ് എന്ന ഫ്‌ലോറിഡ നിവാസിയും ചേര്‍ന്നാണ് ഗൂഗിളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈയടുത്ത് വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന വീഡിയോ മീറ്റ് ആപ്പായ ഗൂഗിള്‍ മീറ്റിന്റെ സൗജന്യ ഉപയോഗം മാര്‍ച്ച് 31വരെ നീട്ടിയിരുന്നു. സെപ്റ്റംബര്‍ 30 മുതല്‍ 60 മിനുട്ടു വരെ മാത്രമേ പരമാവധി സൗജന്യമായി ഗൂഗിള്‍ മീറ്റ് ഉപയോഗിക്കാന്‍ കഴിയൂവെന്ന് കമ്ബനി നേരത്തെ വ്യക്തമാക്കിയിരുന്നു.

KCN

more recommended stories