വാഹന നികുതി ഗഡുക്കളായി അടയ്ക്കാം

കാസര്‍കോട്: 2016 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെ നികുതി കുടിശ്ശികയുളള വാഹനങ്ങളുടെ തുക ഗഡുക്കളായി അടക്കാന്‍ അവസരം. 2016 മാര്‍ച്ച് 31 വരെയോ അതിന് പിന്നിലുളള കാലയളവിലേക്കോ നികുതി അടച്ച വാഹനങ്ങളുടെ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണ് മാര്‍ച്ച് 31 വരെ നീട്ടിയത്. ഇന്‍സ്റ്റാള്‍മെന്റായി നികുതി കുടിശ്ശിക 10, 8, 6 എന്നീ തവണകളായി കുടിശ്ശിക തുക തുല്യ ഗഡുക്കളായി ഒടുക്കുവാന്‍ ബന്ധപ്പെട്ട ആര്‍.ടി ഓഫീസില്‍ വാഹന ഉടമകള്‍ ഹാജരാകണമെന്ന് വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.

KCN

more recommended stories