പൃഥ്വിരാജ് ചിത്രം ‘സ്റ്റാര്‍’ റിലീസ് തീയതി പുറത്തുവിട്ടു

പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം സ്റ്റാര്‍ ഏപ്രിലില്‍ 9ന് പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജിനൊപ്പം ജോജു ജോര്‍ജ്ജും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, ജാഫര്‍ ഇടുക്കി, സബിത, ഷൈനി, രാജേഷ് പുനലൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

KCN

more recommended stories