പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍;പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്

വീഡിയോയില്‍ പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്.ചീക്ക്‌സ് എന്നാണ് ഈ സംവിധാനത്തിന് യൂട്യൂബ് ഔദ്യോഗികമായി നല്‍കിയിരിക്കുന്ന പേര്. ഒരു വീഡിയോ അപ്ലോഡ് ചെയ്ത ശേഷം അതിന് വരുന്ന കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഉതകുന്നതാണ് ഈ സംവിധാനം എന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്.

ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്‌ബോള്‍ അത് അപ്ലോഡ് ചെയ്യുന്നയാള്‍ക്ക് അപ്പോള്‍ തന്നെ അതില്‍ കോപ്പിറൈറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന പരിശോധിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍.പബ്ലിഷാകുന്നതിന് മുന്‍പേ ആയിരിക്കും. കൂടുതല്‍ സമയം എടുക്കാതെ തന്നെ അപ്ലോഡ് ചെയ്യുന്ന വീഡിയോയില്‍ എന്തെങ്കിലും തരത്തിലുള്ള കോപ്പിറൈറ്റ് പ്രശ്‌നം ഉണ്ടോ എന്ന് ഇത് പരിശോധിക്കും.എന്തെങ്കിലും കോപ്പിറൈറ്റ് പ്രശ്‌നം കണ്ടെത്തിയാല്‍ അത് നോട്ടിഫിക്കേഷനായി ലഭിക്കും. ‘സീ ഡീറ്റെയില്‍സില്‍’ ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കും.

KCN

more recommended stories