ഭാവന നായികയാകുന്ന ‘ഇന്‍സ്‌പെക്ടര്‍ വിക്രം’ പ്രദര്‍ശനത്തിന്

മലയാളത്തിന്റെ പ്രിയ നടി ഭാവന നായികയായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഇന്‍സ്‌പെക്ടര്‍ വിക്രം. വിവാഹത്തിനു ശേഷം ഭാവന അഭിനയിക്കുന്ന അഭ്യ ചിത്രമാണിത്. കന്നഡ ഭാഷയില്‍ ചിത്രീകരിച്ച ഈ ചിത്രം ഇതിനകം കന്നഡത്തില്‍ വലിയ വിജയമാണ് നേടിയിരിക്കുന്നത്. അമ്പതു ദിവസം പിന്നിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ ഭാവനയുടെ രണ്ടാം വരവ് ആഘോഷിക്കുകയാണ് കന്നഡ സിനിമ. ഏപ്രില്‍ രണ്ടിന് ഈ ചിത്രം കേരളത്തിലും പ്രദര്ശനത്തിനെത്തുന്നു.

തികച്ചും മലയാളീകരിച്ചു കൊണ്ടാണ് ഈ ചിത്രം കേരളത്തില്‍ എത്തുന്നത്.
ഉദ്വേഗജനകമായ ഒരു പൊലീസ് സ്റ്റോറിയുടെ പശ്ചാത്തലത്തില്‍ പ്രണയവും സസ്‌പെന്‍സുമൊക്കെ നിറത്ത ഒരു ദൃശ്യവിസ്മയം കൂടിയാണ് ഈ ചിത്രം. പ്രശസ്ത നിര്‍മ്മാതാവ് ഖാദര്‍ ഹസ്സന്റെ ഉടമസ്ഥതയിലുള്ള രെ ദക് ആര്‍ട്‌സ് ആണ് ഈ ചിത്രം കേരളത്തില്‍ നിര്‍മ്മിച്ച് പ്രദരശനത്തിനെത്തിക്കുന്നത്- ഒരു പൊലീസ് ചിത്രത്തിന് എന്തൊക്കെ ആകര്‍ഷകമായ ഘടകങ്ങള്‍ ചേര്‍ക്കാമോ അതെല്ലാം കൂട്ടിയിണക്കിയുള്ള ഒരുക്ലീന്‍ എന്റെര്‍ടൈന റായിരിക്കും ഈ ചിത്രം. കന്നഡ സിനിമയിലെ മികച്ച കൊമേഴ്‌സ്യല്‍ ഡയാക്ടറായ നരസിംഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കന്നഡത്തിലെ മറ്റൊരു പ്രശസ്ത താരമായ പ്രജ്വല്‍ദേവരാജാണ് മറ്റൊരു താരം. ഇവര്‍ക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു – നവീന്‍കുമാറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്.ഹരിഷ് കോം. സംഗീതം.അനൂപ് സീലിന്‍ വാഴൂര്‍ ജോസ്.

KCN

more recommended stories