‘അമ്മ’യുടെ ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുകയാണെന്ന് കെ.ബി ഗണേഷ് കുമാര്‍

താര സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിത്വത്തിലേക്ക് ഇനി ഇല്ലെന്ന് അറിയിച്ച് നിലവിലെ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ്‌കുമാര്‍. ചുമതലകളില്‍ നിന്നു പൂര്‍ണമായും ഒഴിയുകയാണെന്നും ഇനി ഭാരവാഹിത്വത്തിലേക്കു മല്‍സരിക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആരോടും പിണക്കമുണ്ടായിട്ടല്ലെന്നും അദ്ദേഹം അറിയിച്ചു. സിനിമയിലും രാഷ്ട്രീയത്തിലും കൂടുതല്‍ ശ്രദ്ധതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് താരം പറയുന്നത്.

”സംഘടന ഉണ്ടാക്കിയ കാലം മുതല്‍ ഒപ്പം നിന്നു. ഇതിനു രൂപം കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്‌നിച്ചത് ഞാനും മണിയന്‍പിള്ള രാജുവും ആണ്. വേണു നാഗവള്ളി, എം ജി സോമന്‍, ഇവരെല്ലാം ആത്മാര്‍ഥമായി സഹകരിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഇവരുടെ സൂപ്പര്‍ സ്റ്റാര്‍ഡം ഉപയോഗിച്ചാണ് അമ്മ സമ്ബന്നമായത്. പലരും പറയാറുണ്ട് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇനി മാറി നിന്നുകൂടേ എന്ന്. ഒരിക്കലും കഴിയില്ല, അവരില്ലാതെ അമ്മയില്ല. അവരുടെ തണലിലാണു സംഘടന ഉണ്ടായത്. ഇതിനുവേണ്ടി ഞങ്ങളെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്”- ഗണേഷ് പറയുന്നു.

KCN

more recommended stories