ടൊവീനോ ചിത്രം ‘കള’ മാര്‍ച്ച് 25ന് റിലീസ് ചെയ്യും

ടൊവീനോ തോമസ് നായകനാവുന്ന ‘കള’ മാര്‍ച്ച് 25ന് റിലീസ് ചെയ്യും. രോഹിത് വി.എസ്. ഒരുക്കുന്ന ചിത്രത്തില്‍ ലാല്‍, ദിവ്യ പിള്ള, ആരിഷ്, 18ആം പടി താരം മൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ‘കള’ ടൊവിനോയുടെ അത്യുഗ്രന്‍ ആക്ഷന്‍ ചിത്രങ്ങളിലൊന്നാകും. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു. പിന്നീട് നീണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിങ് പൂര്‍ത്തീകരിച്ചത്.

ത്രില്ലര്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ”കള”. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മാണം. രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ.

KCN

more recommended stories