ബറോസിന് തുടക്കമായി; പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയില്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് കൊച്ചിയില്‍ തുടക്കമായി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് ബറോസ്.

ചിത്രത്തിന്റെ പൂജ താരസമ്ബന്നമായ ചടങ്ങില്‍ കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ നടന്നു. മമ്മൂട്ടി, സംവിധായകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലാല്‍ നടന്മാരായ ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ചിത്രത്തിലെ ഇന്റീരിയര്‍ ഭാഗങ്ങള്‍ സെറ്റൊരുക്കി നവോദയാ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. ജിജോ പുന്നൂസിന്റെ രചനയിലാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്.

ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളില്‍ സജീവമായി പങ്കെടുത്തിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.പി.നമ്ബ്യാതിരിയാണ് ത്രിഡി വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ബറോസ്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം നീണ്ടു പോവുകയായിരുന്നു.

ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.’ സിദ്ദു പനയ്ക്കല്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് – സജി ജോസഫ്. ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷന്‍ മാനേജര്‍ – ശശിധരന്‍ കണ്ടാണിശ്ശേരി.ഫിനാന്‍സ് കണ്‍ട്രോളര്‍ മനോഹരന്‍ പയ്യന്നൂര്‍ ആശിര്‍വാദ് സിനിമാസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

KCN

more recommended stories