കുഞ്ചാക്കോ ബോബന്റെ ‘നായാട്ട് ‘ റിലീസ് തീയതി പുറത്തുവിട്ടു

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തും. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് നായാട്ട്. ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ പിക്‌ച്ചേഴ്‌സും, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ്.

കൊടൈക്കനാല്‍, വട്ടവട, മൂന്നാര്‍, കൊട്ടക്കാംബൂര്‍, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ഗോള്‍ഡ് കോയിന്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. മഹേഷ് നാരായണ്‍ എഡിറ്റിംഗും, വിഷ്ണു വിജയ് സംഗീതവും നിര്‍വഹിക്കുന്നു.

KCN

more recommended stories