ബ്രാന്‍ഡ് ന്യൂ ലംബോര്‍ഗിനി സ്വന്തമാക്കി പ്രഭാസ്; വില കേട്ട് അമ്പരന്ന് ആരാധകര്‍

തെന്നിന്ത്യയില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് പ്രഭാസ്. ബാഹുബലിക്കു ശേഷം ബോളിവുഡ് പ്രേക്ഷകരുടെ അടക്കം പ്രിയതാരമായ പ്രഭാസിന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ ആകാംക്ഷയോടെയാണ് കേള്‍ക്കുന്നത്.

ഇപ്പോഴിതാ, താരത്തിന്റെ വീട്ടിലെ വിലകൂടിയ പുതിയ അംഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ബ്രാന്‍ഡ് ന്യൂ ലംബോര്‍ഗിനിയാണ് പ്രഭാസ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രഭാസ് കാര്‍ പുറത്തിറക്കുന്ന ഫോട്ടോകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലംബോര്‍ഗിനി അവന്റഡോര്‍ റോഡ്സ്റ്റര്‍ ആണ് പ്രഭാസ് സ്വന്തമാക്കിയിരിക്കുന്നത്. െ്രെബറ്റ് ഓറഞ്ച് നിറമുള്ള കാര്‍ സൂപ്പര്‍ ഹിറ്റായി ആരാധകര്‍ക്കിടയില്‍ ഓടുകയാണ്.

കാറിന്റെ വിലയാണ് പലരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. കൈ പൊള്ളുന്ന വിലയാണ് പുതിയ കാറിനായി പ്രഭാസ് ചിലവാക്കിയിരിക്കുന്നത്. ആറ് കോടിയാണ് കാറിന്റെ വില. ഹൈദരാബാദിലെ റോഡിലൂടെ കുതിച്ചു പായുന്ന ഓറഞ്ച് ലംബോര്‍ഗിനിയാണ് ഇപ്പോള്‍ ട്വിറ്ററിലെ ചര്‍ച്ചാ വിഷയം.

പ്രഭാസിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം സാഹോയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ആരാധകര്‍ക്കിടയില്‍ നിന്ന് ലഭിച്ചിരുന്നത്. ബോളുവിഡ് നടി ശ്രദ്ധ കപൂര്‍ നായികയായ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നെങ്കിലും സിനിമയ്ക്ക് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല.

പൂജ ഹെഗ്‌ഡെ നായികയായി എത്തുന്ന രാധേ ശ്യാം ആണ് പ്രഭാസിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം റൊമാന്റിക് ഹീറോ ആയി പ്രഭാസ് പ്രേക്ഷകരുടെ മുന്നില്‍ എത്തുന്ന ചിത്രം കൂടിയാണ് ഇത്.

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ആദിപുരുഷ്, കെജിഎഫ് സംവിധായകന്‍ ഒരുക്കുന്ന സലാര്‍, ദീപിക പദുകോണ്‍ നായികയാകുന്ന നാഗ് അശ്വിന്‍ ചിത്രം എന്നിവയാണ് പ്രഭാസിന്റെ പുതിയ ചിത്രങ്ങള്‍. ആദിപുരുഷില്‍ ബോളിവുഡ് നടി ക്രിതി സനോണ്‍ ആണ് നായികയായി എത്തുന്നത്. ദീപിക പദുകോണ്‍ നായികയാകുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

KCN

more recommended stories