സ്പോര്‍ട്സ് ചിത്രം ‘ഖോ ഖോ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പോര്‍ട്സ് ചിത്രം ‘ഖോ ഖോ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് നിവിന്‍ പോളിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. രാഹുല്‍ റിജി നായരാണ് ഖോ ഖോയുടെയും രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സ്‌പോര്‍ട്‌സ് താരത്തിന്റെ വേഷത്തിലാണ് ചിത്രത്തില്‍ രജിഷ അഭിനയിക്കുക.

രജീഷ വിജയനൊപ്പം ചിത്രത്തില്‍ നിരവധി ബാലതാരങ്ങള്‍ അഭിനയിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ ഖോ ഖോ ടീം ഉണ്ടാക്കാനുള്ള ശ്രമവും അതെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.ചിത്രം ഏപ്രില്‍ 14നാണ് തിയറ്ററില്‍ എത്തുന്നത്.

KCN

more recommended stories