ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിന്റെ ട്രെയിലര്‍ എത്തി

ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിന്റെ ട്രെയിലര്‍ എത്തി. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആണ് പ്രധാനവേഷങ്ങളിലെതുന്നത്. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചതുര്‍ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ സിനിമയാണ്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ഏറെ പ്രത്യേകതകള്‍ ഉള്ള സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും. അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു.

KCN

more recommended stories