ഹൗസ് ഫുള്‍ ഷോയുമായി അനുഗ്രഹീതന്‍ ആന്റണി

സണ്ണി വെയ്ന്‍ ചിത്രം അനുഗ്രഹീതന്‍ ആന്റണിയ്ക്ക് മികച്ച പ്രതികരണം. ഹൗസ് ഫുള്‍ ഷോയുമായാണ് ചിത്രം മുന്നേറുന്നത്. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മിച്ച് പ്രിന്‍സ് ജോയ് ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു. ഗൗരി കിഷന്‍ ആണ് ചിത്രത്തിലെ നായിക.

സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ,മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതന്‍ ആന്റണിയുടെ ഭാഗമായുണ്ട്.

KCN

more recommended stories