മഞ്ചേശ്വരത്തുണ്ടായ റെക്കോര്‍ഡ് പോളിംഗ് ബിജെപിക്ക് അനുകൂലമാകും- കെ.സുരേന്ദ്രന്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തുണ്ടായ റെക്കോര്‍ഡ് പോളിംഗ് ബിജെപിക്ക് അനുകൂലമാകുമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് നല്ല മാര്‍ജിനില്‍ ജയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്ത്രീ വോട്ടര്‍മാര്‍ വലിയ തോതിലെത്തി വോട്ട് ചെയ്തിട്ടുണ്ട്. മോദി സര്‍ക്കാരിനുള്ള പിന്തുണയും സമീപസ്ഥലമായ മംഗലാപരുത്ത് ഇക്കാലയളവിലുണ്ടായ വികസനവും വോട്ടര്‍മാരെ സ്വാധീനിക്കും, അദ്ദേഹം പറഞ്ഞു.

നേമം നല്ല ഭൂരിപക്ഷത്തില്‍ ബിജെപിക്ക് ജയിക്കും ഇതോടൊപ്പം തിരുവനന്തപുരത്തെ മറ്റു മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം ജയിച്ച് ബിജെപി കുതിക്കും. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, കാട്ടാക്കട മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കുന്ന സ്ഥിതിയാണുള്ളത്. മുസ്ലീം ലീഗ് മേഖലകളേക്കാള്‍ കൂടുതല്‍ പോളിംഗ് നടന്നത് ബിജെപി കേന്ദ്രങ്ങളിലാണ്. ചിലയിടത്ത് ക്രോസ്സ് വോട്ടിംഗ് നടന്നെങ്കിലും അതിനെ മറികടക്കാനാവും എന്നാണ് ഗ്രൌണ്ട് റിപ്പോര്‍ട്ട് സുരേന്ദ്രന്‍ പറഞ്ഞു.

KCN

more recommended stories