പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; സുപ്രീംകോടതി

ന്യൂഡല്ഹി:പതിനെട്ട് വയസ് കഴിഞ്ഞ വ്യക്തിയ്ക്ക് അവര്‍ക്കിഷ്ടമുള്ള മതം പിന്തുടരാനുള്ള സ്വാതന്ത്യം തടയാന്‍ ഒരുകാരണവും കാണുന്നില്ലെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.

മതപരിവര്‍ത്തനം, ദുര്‍മന്ത്രവാദം എന്നിവ തടയണമെന്നാവശ്യപ്പാട്ട് സമര്പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് റോഹിംഗ്ടണ് നരിമാന് തള്ളിയത്. ഇത് പൊതുതാല്‍പര്യ ഹര്‍ജിയല്ല പബ്ലിസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷന്'(പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി) ആണെന്നും കോടതി വിമര്‍ശിച്ചു.

ബിജെപി നേതാവ് അശ്വനി ഉപാധ്യായാണ് ഹര്‍ജി നല്‍കിയത്. കോടതിയുടെ പരാമര്‍ശത്തോടെ അവര്‍ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

KCN

more recommended stories