നടന്‍ അല്ലു അര്‍ജുന് കോവിഡ് സ്ഥിതീകരിച്ചു

നടന്‍ അല്ലു അര്‍ജുന് കോവിഡ് സ്ഥിതീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ ആണെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ഇതിനോടകം തന്നെ സിനിമാ മേഖലയിലെ പല താരങ്ങള്‍ക്കും കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. പുഷ്പ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്. താരത്തിന് മറ്റു ശാരീരികാസ്വസ്ഥതകള്‍ ഒന്നുമില്ല.

സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പുഷ്പ.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അല്ലുവിനെ കോവിഡ് പിടികൂടുന്നത്. നടന്‍ ഫഹദ് ഫാസില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദില്‍ ഉണ്ട്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഫഹദിന്റെ തെലുങ്കിലെ അരങ്ങേറ്റത്തെ വളരെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

KCN

more recommended stories